കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ട പ്രവാസികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ട്രാഫിക് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും, തെറ്റായ രീതിയില്‍ സ്വന്തമാക്കിയതുമായ ലൈസന്‍സുകളാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് കണ്ടെത്തി ക്യാന്‍സല്‍ ചെയ്തത്.
2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തുവിട്ടത്. വിവിധ ആരോഗ്യ വൈഗല്യങ്ങളാലും ട്രാഫിക് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിനാലും 2400 സ്വദേശികള്‍ക്കും ഈ കാലയളവില്‍ ലൈസന്‍സ് നഷ്ടപ്പെട്ടതായാണ് കണക്ക്.
വിവിധ വകുപ്പുകളെ ഏകോപിച്ച് കൃത്യമായ പരിശോധനകളിലൂടെ മാത്രമാണ് നിലവില്‍ കുവൈത്തില്‍ ലൈസന്‍സ് അനുവദിക്കുന്നത്. ഇതുപ്രകാരം പ്രതിവര്‍ഷം ലൈസന്‍സ് അനുവദിക്കുന്ന നിരക്കില്‍ വലിയ ഇടിവ് സംഭവിച്ചതായും കണക്കുകള്‍ വ്യക്മാക്കുന്നു.