റിയാദ്: സൗദിയില്‍ അഞ്ച് മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്കാന് ഫുഡ് ആന്റ് ഡ്രഗ് അഥോറിറ്റിയുടെ അനുമതി. ഫൈസര്‍ കമ്പനി നല്കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് അധികതരുടെ തീരുമാനം. കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്‍കുന്നതിന് കഴിഞ്ഞ ദിവസം അമേരിക്ക അനുമതി നല്‍കിയിരുന്നു.
കുട്ടികളില്‍ വാക്സിന് ഉപയോഗിച്ചതിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളും പഠനങ്ങളും കമ്പനി സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബറില്‍ സൗദിയില്‍ ഫൈസര്‍ വാക്സിന് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.