മസ്ക്കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകള്‍ പുര്‍ണമായി തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ മുഴുവന്‍ സ്കൂളുകളും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിലയിരുത്തല്‍.
മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഈ മാസം 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍, വാദീ കബീര്‍ ഇന്ത്യന്‍ സ്കൂള്‍ എന്നിവയും സ്കൂള്‍ തുറക്കുന്നതുനമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.