റിയാദ്: സൗദിയില്‍ സ്പോണ്സര്മാര്ക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവര്‍ക്ക് ഒരുലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്വന്തമായി ജോലി ചെയ്യുന്ന വിദേശികളും ശിക്ഷാനടപടി നേരിടേണ്ടിവരും.
കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പരമാവധി അഞ്ച് വര്‍ഷംവരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്സര്ക്ക് വിലക്കേര്‍പ്പെടുത്തും. പിടിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്പോണ്സര്ക്ക് പിഴ. പിടിക്കപ്പെടുന്നത് വിദേശി പൗരനാണെങ്കില്‍ ഇയാളെ നാട് കടത്തും.