ദുബൈ: ബ്ലൂംബെര്‍ഗിന്റെ കോവിഡ് റിസൈലന്‍സ് കോവിഡ് അതിജീവനത്തിന്റെ ആഗോള റാങ്കിങില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി യു.എ.ഇ. പട്ടികയില്‍ ആദ്യ പകുതിയില്‍ സ്ഥാനം പിടിച്ച ഏക ഗള്‍ഫ് രാജ്യവും യു.എ.ഇയാണ്. അയര്‍ലന്റും സ്പെയ്നുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ലോക്ഡൗണ്‍ പ്രത്യാഘാതങ്ങളില്‍ ഏറ്റവും കുറവ്, 88 ശതമാനം ജനങ്ങളുടെയും വാക്സിനേഷന് പൂര്‍ത്തിയായി, 98 ശതമാനവും ഒരു ഡോസ് എങ്കിലും സ്വീകരിച്ചു തുടങ്ങി 12 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് യു.എ.ഇ നേട്ടം കൊയ്തത്. പട്ടികയില്‍ 43-ാം സ്ഥാനത്താണ് ഇന്ത്യ.