റിയാദ്: സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ ഒരുങ്ങുന്നു. നിലവില്‍ സൗദിയില്‍ ആറ് നഗരങ്ങളിലാണ് തിയേറ്ററുകളുള്ളത്. പത്ത് നഗരങ്ങളില്‍കൂടി പുതുതായി തിയേറ്ററുകള്‍ ആരംഭിക്കാനാണ് പദ്ധതി.
സൗദി അറേബ്യയിലെ സിനിമാ പ്രദര്‍ശനങ്ങളില്‍ പത്ത് ശതമാനം അറബി സിനിമകളാണ്. 1980കളില്‍ സൗദിയില്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2018ല്‍ ബ്ലാക്ക് പാന്തര്‍ എന്ന ഹോളിവുഡ് സിനിമയുടെ പ്രദര്‍ശനത്തോടെയാണ് സൗദിയിലെ സിനിമാ മേഖലയില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കപ്പെട്ടത്.