കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂർത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റൈൻ ഇല്ലാതെ തന്നെ ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയത് ഒമാനിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന കോവാക്‌സിൻ സ്വീകരിച്ച ഒത്തിരി ഇന്ത്യക്കാർക്ക് ആശ്വാസകരമാണ്.
യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും മറ്റ് വ്യവസ്ഥകളും ഇവര്‍ക്ക് ബാധകമായിരിക്കും. കോവിഷീൽഡ് വാക്‌സിന് ഒമാൻ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഇപ്പോൾ കോവാക്‌സിന് കൂടി അംഗീകാരം നൽകിയതിൽ ഒമാൻ അധികൃതർക്ക് എംബസ്സി നന്ദി അറിയിച്ചു.