കുവൈത്ത് സിറ്റി: തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടര്‍ന്ന പ്രവാസികളില്‍ 662 പേരെ നാടുകടത്തി കുവൈത്ത്. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള കാലയളവിലാണ് ഇത്രയും പ്രവാസികളെ സ്വന്തം രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്.
447 പുരുഷന്മാരെയും 215 സ്ത്രീകളെയുമാണ് ഇത്തരത്തില്‍ നാടുകടത്തിയത്. രാജ്യത്ത് അധികൃതര്‍ വ്യാപക പരിശോധന തുടരുകയാണ്. രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് രേഖകള്‍ പുതുക്കുന്നതിനുള്ള സമയം മുമ്പ് നല്‍കിയിരുന്നു. ഈ സാഹചര്യം ഇനിയും പ്രയോജനപ്പെടുത്താത്തവരെ കണ്ടെത്താനാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്. നിയമലംഘകരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതാണ് നടപടി.