അബുദാബി: ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളുമായി അബുദാബി പൊലീസ് ഹാപ്പിനസ് പട്രോള്‍ സംഘം. നിയമലംഘനത്തിന് പിഴ ലഭിക്കാതെ, നിയമങ്ങള്‍ അനുസരിച്ച് സമ്മാനം വാങ്ങുന്നതിലേക്ക് ഡ്രൈവര്‍മാരുടെ മനോഭാവം മാറ്റി അതുവഴി സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അബുദാബി പോലീസ് സംഘം സമ്മാനങ്ങളുമായി നിരത്തുകളില്‍ കാത്തുനില്‍ക്കുന്നത്.
നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എക്സ്പോ ടിക്കറ്റുകളും മറ്റ്
ആകർഷകമായ സമ്മാനങ്ങളും ആണ് പോലീസ് നല്‍കുന്നത്. പിഴ ഈടാക്കാതെയുള്ള ഈ വ്യത്യസ്ത പദ്ധതി അബുദാബിയിൽ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.