യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. പുതുക്കിയ വില ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്ററിന് 2.38 ദിർഹം വിലയുള്ള ഡീസലിന് ഒക്ടോബർ ഒന്ന് മുതൽ 2.51 ദിർഹം നൽകണം.
നിലവിൽ 2.55 ദിർഹം വില വരുന്ന സൂപ്പര്‍ 98 പെട്രോളിന് അടുത്ത മാസ മുതൽ 2.60 ദിര്‍ഹമാണ് വില. സ്പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള വിലയായ 2.44 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമാക്കി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോളിന് സെപ്റ്റംബറില്‍ 2.36 ദിര്‍ഹമായിരുന്നെങ്കില്‍ ഒക്ടോബറില്‍ 2.42 ദിര്‍ഹം നല്‍കേണ്ടി വരും.