ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്സപോ 2020 തുടങ്ങാന്‍ ഇനി 9 ദിവസങ്ങള്‍ മാത്രമാണുള്ളത്. 4 മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള എക്സ്പോയുടെ ഔദ്യോഗിക ഗാനം റിലീസ് ആയി. ‘ദിസ് ഈസ് അവർ ടൈം’ അഥവാ ഇത് നമ്മുടെ സമയം എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദുബായ് മീഡിയ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഗാനം പുറത്തിറക്കിയത്.
‘ഒരു ശബ്ദം, ഒരു കുടുംബം..ഒരു കൈവെള്ളയിൽ ലോകം ഒന്നിച്ചു നിൽക്കുമ്പോൾ.. ഇത് നമ്മുടെ സമയം…’ എന്ന വരികളോടെയാണ് ഔദ്യോഗികഗാനം തുടങ്ങുന്നത്. എക്സ്പോ 2020 അംബാസഡറും ഇമറാത്തി ഗായകനുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി അവാർഡിന് നിർദേശിക്കപ്പെട്ട ഗായിക മായ്സ കാര, ഫിർദൗസ്, അൽമാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
"هذا وقتنا".. الأغنية الرسمية لإكسبو 2020 #دبي تحتفي بدولة #الإمارات وتأثير التعاونhttps://t.co/j4czAcP6au@expo2020dubai pic.twitter.com/oJMHbWs82k
— Dubai Media Office (@DXBMediaOffice) September 21, 2021
ഒക്ടോബര്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് എകസ്പോ നടക്കുക. ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറും. ലോകവിസ്മയങ്ങൾ ഒരുമിച്ചു കൂട്ടുന്ന എക്സ്പോയുടെ വിസ്മയക്കാഴ്ചകളും തയ്യാറെടുപ്പുകളുമാണ് ഗാനത്തിലെ ദൃശ്യങ്ങളിലൂടെ പങ്കുവെക്കുന്നത്.