മസ്കത്ത്: ഒമാനില്‍ അടുത്തമാസം മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അധികൃതരുടെ അനുമതി. മതിയായ സുരക്ഷാ മുന്‍കരുതലുകളോടെ മുഴുവന്‍ ക്ലാസ്സുകളും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് സര്‍ക്കാര്‍ സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
ഏതൊക്കെ ക്ലാസ്സുകളുടെ പ്രവര്‍ത്തനമാണ് ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള വിവേചന അധികാരം സ്കൂളുകള്‍ക്കുണ്ട്. ഓരോ സ്കൂളുകളിലെയും സൗകര്യാര്‍ത്ഥം ആവശ്യമെങ്കില്‍ ഘട്ടംഘട്ടമായും പ്രവര്‍ത്തനം പുന:രാരംഭിക്കാം.