41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ. സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സും ഇസ്ര എയ്ഡും ചേര്‍ന്നാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴി ഒഴിപ്പിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട 9,000ത്തോളം അഫ്ഗാന്‍ സ്വദേശികളെ യുഎഇ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. 40,000 പേരെ ഒഴിപ്പിക്കാന്‍ യുഎഇ സഹായം നല്‍കിയിട്ടുമുണ്ട്.
നടപടികള്‍ പൂര്‍ത്തിയായി ഉത്തരവ് ലഭിക്കുമ്പോള്‍ കാനഡയിലേക്ക് താമസം മാറ്റാന്‍ ഉദ്ദേശിക്കുന്ന ഇവർക്ക് അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ച് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കാനായതില്‍ യുഎഇ അഭിമാനിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വിഭാഗം ഡയറക്ടര്‍ സാലം മുഹമ്മദ് അല്‍ സാബി പറഞ്ഞു.