കൂടുതൽ കണക്ഷൻ ഫ്‌ളൈറ്റുകളും റൂട്ടുകളും ലഭ്യമാക്കാൻ എയർ ഇന്ത്യയും സൗദി എയർലൈൻസും കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു. അന്തിമ ലക്ഷ്യസ്ഥാനം വരെ ബാഗേജ് ചെക്ക്-ത്രൂ സൗകര്യം യാത്രക്കാർക്ക് ഇതുവഴി ലഭ്യമാകും. ഇതനുസരിച്ച്, സൗദി എയർലൈൻസ് എയർ ഇന്ത്യയുടെ ടിക്കറ്റുകളും സർവീസും സ്വന്തം ഫ്‌ലൈറ്റ് നമ്പറും എയർലൈൻ കോഡും ഉപയോഗിച്ച് വിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടോ അതിലധികമോ എയർലൈനുകൾ തമ്മിൽ ഉണ്ടാക്കുന്ന ഒരു വാണിജ്യ ധാരണയാണ് കോഡ്‌ഷെയറിങ്. ഇതനുസരിച്ച്, സൗദി എയർലൈൻസ് എയർ ഇന്ത്യയുടെ ടിക്കറ്റുകളും സർവീസും സ്വന്തം ഫ്‌ലൈറ്റ് നമ്പറും എയർലൈൻ കോഡും ഉപയോഗിച്ച് വിൽക്കും. തിരിച്ച് എയർ ഇന്ത്യക്കും ഇതുപോലെ ചെയ്യാം. ഇതിലൂടെ യാത്രക്കാർക്ക് പല നേട്ടങ്ങളുണ്ട്. എയർലൈനുകൾക്ക് സ്വന്തമായി പുതിയ റൂട്ടുകൾ ആരംഭിക്കാതെ തന്നെ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാം. ഒറ്റ ടിക്കറ്റിൽ ഒന്നിലധികം എയർലൈനുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം. ബാഗേജ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ആകുകയും കണക്ഷൻ എളുപ്പമാവുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.









