ഫുജൈറ: ബുധനാഴ്ച്ച രാവിലെ 2 മണിക്കുശേഷം യുഎഇയിലെ ഫുജൈറയിലെ ദിബ്ബയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 2.47ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 16ന് മസാഫിയില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫുജൈറയിൽ അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്ചക്കിടെ രണ്ടാം ഭൂചലനമാണിത്.









