കാബൂള്‍: അഫ്ഗാനില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 13 യു.എസ് സൈനികരടക്കം 170 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിച്ച് അമേരിക്ക. ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതുന്ന ഭീകരരെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായും അമേരിക്ക അവകാശപ്പെടുന്നു.
നന്ഗര്ഹര് പ്രവിശ്യയിലാണ് യു.എസ് വ്യോമാക്രമണം നടത്തിയത്. കാബൂളിലെ ചാവേര്‍ ആക്രമണത്തിന് കാരണക്കാരായവരെ വേട്ടയാടാന്‍ തങ്ങള്‍ മടികാണിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐ.എസ് കേന്ദ്രങ്ങളില്‍ യു.എസ് വ്യോമസേന ആക്രമണം അഴിച്ചുവിട്ടത്.