ആലപ്പുഴ: രണ്ട് വൃക്കകളും തകരാറിലായ ആലപ്പുഴ, കായംകുളം പത്തിയൂര്‍ സ്വദേശി മഞ്ചുവിന് കൈത്താങ്ങുമായി പ്രവാസി കൂട്ടായ്മ. മഞ്ചുവിന്റെ ചികിത്സാ സഹായ നിധിയിലേയ്ക്ക് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന് കുവൈത്ത് ഒരുലക്ഷം രൂപ സംഭാവന നല്കി. രക്ഷാധികാരി ബാബു പനമ്പിള്ളി എം.എല്‍.എ യു. പ്രതിഭയ്ക്ക് തുക കൈമാറി.