വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഐ.എസ് ചാവേര്‍ ആക്രമണത്തില്‍ തങ്ങളുടെ 13 സൈനികരടക്കം 73 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക. അക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, അഗ്ഫാനില്നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും വ്യക്തമാക്കി.
ഈ ആക്രമണം നടത്തിവയര്ക്കും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുകാര്യം അറിയാം, ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, പകരംവീട്ടും.. മാധ്യമങ്ങളെ സാക്ഷിയാക്കി വൈറ്റ് ഹൗസില്‍ ബൗഡന് പ്രതികരിച്ചു.