റിയാദ്: ഹജ്ജിന് ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ അനുവദിക്കിലെന്ന് സൗദി അറേബ്യ.
ഡയാലിസിസ് രോഗികള്‍, ടി.ബിയുള്ളവര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് വേണ്ട രോഗികള്‍ എന്നിവര്‍ക്കും കിമോക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍, ഗുരുതര ഹൃദ്രോഗമുള്ളവര്‍, പ്രസവത്തിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളവര്‍ എന്നിവരെയും അനുവദിക്കില്ല. നിലവില്‍ അപേക്ഷിച്ചവരില്‍ ഗുരുതര പ്രയാസമുള്ളവരെ ഹജ്ജിന് വരാന്‍ അനുവദിക്കുന്നതല്ല. അപേക്ഷകരുടെ ആരോഗ്യ പരിശോധന കൃത്യമായി പൂര്‍ത്തിയാക്കാന്‍ ഒരോ രാജ്യങ്ങള്‍ക്കും സൗദി നിര്‍ദേശം നല്‍കിയിട്ടുണ്. ഈ നിയമം ലംഘിച്ച് വരുന്നവര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കില്ല. ആരോഗ്യ പ്രശ്നങ്ങളാല്‍ ഹജ്ജിലെത്തുന്നവരുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ നടപടി. അതേസമയം, അടുത്ത വര്‍ഷത്തിലേക്കുള്ള ഹജ്ജ് യാത്രയ്ക്കുള്ള ഷെഡ്യൂള്‍ സൗദി പുറത്തിറക്കി. ആദ്യ വിമാനം 2026 ഏപ്രില്‍ 18ന് സൗദിയിലെത്തും. ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ടാകും.









