റിയാദ് : സൗദിയിൽ അറേബ്യയിൽ അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം തുടങ്ങി. 44 അക്കൗണ്ടിങ് പ്രഫഷനുകളിലാണ് സ്വദേശിവൽക്കരണം തുടങ്ങിയത്. ഈ മാസം കഴിഞ്ഞ 27 മുതൽ ആദ്യഘട്ടം വാണിജ്യ മന്ത്രാലയവുമായി നടപ്പിലാക്കി തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സഹകരിച്ച് പ്രഖ്യാപിച്ചു. സൗദി പൗരന്മാർക്കുള്ള തൊഴിൽ വേതനം സംബന്ധിച്ച നിയമപ്രകാരം, വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കുറഞ്ഞ പ്രതിമാസ വേതനം നിശ്ചയിച്ചിരിക്കുന്നു. ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉള്ളവർക്ക് 6,000 റിയാലും, ഡിപ്ലോമയോ തത്തുല്യമോ ഉള്ളവർക്ക് 4,500 റിയാലും എന്നിങ്ങനെയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ സൗദിയിലെ എല്ലാ തൊഴിൽ മേഖലയിലും അവസരങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 44 തരം അക്കൗണ്ടിങ് പ്രഫഷനുകളിൽ, പ്രത്യേകിച്ച് ഫിനാൻഷ്യൽ മാനേജർ, അക്കൗണ്ടിങ് മാനേജർ, ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ടിങ് അഫയേഴ്സ് മാനേജർ, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, ട്രഷറി മാനേജർ, കളക്ഷൻ മാനേജർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, ഫിനാൻഷ്യൽ കൺട്രോളർ,സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ അടക്കമുള്ള ജോലികളിലൊക്കെ സ്വദേശിവൽക്കരണത്തിന്റെ ശതമാനം ഉയർത്തുന്നതും. 5 വർഷത്തിനുള്ളിൽ 70 ശതമാനത്തിലെത്തുന്ന വരെ ഈ തീരുമാനം ക്രമേണ നടപ്പിലാക്കും. ഈ തീരുമാനത്തെ കുറിച്ച് കൂടുതലറിയാൻ ഗൈഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.









