മസ്‌കത്ത്: ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത കുപ്പി വെള്ളം കുടിച്ച് ഒമാനിലെ പ്രവാസി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇതിനെ തുടർന്ന് ഇറാനിൽ നിന്ന് കുപ്പിവെള്ളവും അതിന്റെ ഉത്്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ. ഇത് സംബന്ധിച്ചുള്ള മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. നിരോധിച്ചതിനുള്ള കാരണങ്ങൾ പരിഹക്കുകയും മറ്റു തീരുമാനങ്ങൾ എടുക്കുന്നതുവരെ ഇറാനിൽ നിന്ന് കുപ്പിവെള്ളവും അതിന്റെ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതു മുതൽ പ്രബല്യത്തിൽ വരും.









