റിയാദ്: സൗദി അറേബ്യയിൽ പൊതുഗതാഗത ബസ് സർവീസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷത്തെ കണക്കുകൾ പ്രകാരം സൗദിയിലെ വിവിധ നഗരങ്ങളിലായി പൊതുഗതാഗത ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം 24.6 ദശലക്ഷമായി ഉയർന്നുവെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. 3 മാസ കാലയളവിലെ കണ്ണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ വ്യക്തിപരമായി ഹ്രസ്വ, ദൂര യാത്രകൾക്കായി പൊതുഗതാഗത ബസുകളെ ആശ്രയതയാണ് കണക്കുകൾ. പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ നഗരങ്ങളുടെ പട്ടികയിൽ റിയാദ് ഒന്നാമതെത്തി. ഏകദേശം 18.7 ദശലക്ഷം പേരാണ് സൗദിയിൽ പൊതു ഗതാഗത സേവനം ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. 3.2 ദശലക്ഷം യാത്രക്കാരുമായി മക്ക നഗരം തൊട്ടുപിന്നിലുണ്ട്. ഒരു ദശലക്ഷം യാത്രക്കാരുമായി ജിദ്ദ മൂന്നാം സ്ഥാനത്തും, 7,37,000 യാത്രക്കാരു ദമാമും ഖത്തീഫും, മദീനയിൽ ഏകദേശം 3,26,000 യാത്രക്കാരും, അൽ ഖസീമിൽ 2,03,000 യാത്രക്കാരും, തായിഫിൽ 1,80,000 യാത്രക്കാരും, അൽഹയിൽ 1,08,000 യാത്രക്കാരും, ജിസാൻ നഗരത്തിൽ 1,07,000 യാത്രക്കാരും, തബൂക്കിൽ 41,000 യാത്രക്കാരും പൊതുഗതാഗത ബസുകളിൽ സഞ്ചരിച്ചു.









