കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ വിപുലമായ സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിൻറെയും ഗതാഗത നിയമങ്ങൾ ഉറപ്പുവരുത്തുന്നതിൻറെയും ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് വെള്ളിയാഴ്ചയാണ് സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ നടത്തിയത്. എമർജൻസി പൊലീസ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹെംലാൻ ഹാദിരി അൽ-ഹെംലാൻറെ നേതൃത്വത്തിൽ എല്ലാ ഫീൽഡ് ഡിപ്പാർട്ട്‌മെൻറുകളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ പരിശോധന. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, നിയമലംഘകരെ പിടികൂടുക, പ്രശസ്തമായ ഈ തീരദേശ മേഖലയിൽ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഈ പരിശോധയുടെ ലക്ഷ്യം. മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് തിരയുന്ന 12 വാഹനങ്ങൾ കണ്ടെത്തി.