യു.എ.ഇയിൽ പുതിയ അധ്യയനവർഷത്തിന്റെ ആദ്യദിവസം സ്‌കൂളിൽ പോകുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളായ ഗവർമെന്റ് ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. മക്കളെ സ്‌കൂളിൽ വിടാനും തിരികെ കൊണ്ടുവരാനും സൗകര്യമൊരുക്കാനാണ് ഇളവെന്ന് ഫെഡറൽ അതോറിറ്റി വ്യക്തമാക്കി. സ്‌കൂളിൽ പോകുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്ക് മൂന്ന് മണിക്കൂർ ജോലി സമയത്തിൽ ഉളവ് നൽകാനാണ് സർക്കാർ ജീവനക്കാർക്കായുള്ള ഫെഡറൽ അതോറ്റിയുടെ തീരുമാനം. ഇവർക്ക് ഓഫീസിൽ വരാനും പോകാനും സൗകര്യപ്രദമായ സമയക്രമം അനുവദിക്കണമെന്ന് ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അതോറിറ്റി നിർദേശം നൽകിയത്. നഴ്‌സറി, കിന്റർഗാർഡൻ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഇളവ് ലഭിക്കും. കുട്ടികളെ പുതിയ രീതികൾ പരിചയപ്പെടുത്താനാണിത്. ഒരാഴ്ച എല്ലാ ദിവസവും മൂന്ന് മണിക്കൂർ വരെ ഇളവുണ്ടാകും. പുതിയ നയമനുസരിച്ച് രക്ഷിതാക്കൾക്ക് മൂന് മണിക്കൂർ വരെ രാക്ഷാകർതൃ യോഗം, ബിരുദദാന ചടങ്ങ്, മറ്റു സ്‌കൂൾ പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനും അനുവാദമുണ്ട്. വ്യത്യസ്ത കരിക്കുലങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അധ്യായന വർഷാരംഭത്തിൽ മാറ്റമുണ്ടെങ്കിൽ അതുകൂടി പരിഗണിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി.









