അബുദാബി: ഗാസയിലെ ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായമെത്തിച്ച് യുഎഇ. ഭക്ഷണം, ഇന്തപ്പഴം, പാല്‍ തുടങ്ങി 2500 ടണ്‍ സാധനങ്ങളാണ് ഗാസയില്‍ എത്തിച്ചത്.
സംഘര്‍ഷത്തില്‍ ഇരയായവരെ പിന്തുണയ്ക്കുക, വിവിധ മാനുഷിക, ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് സാധ്യമായ സഹായങ്ങള്‍ ഗാസയ്ക്കായി ചെയ്യുക തുടങ്ങിയവയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ പ്രസിഡന്‍് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ നിദ്ദേശപ്രകാരം ഗാസയില്‍ പരിക്കേറ്റവര്‍ക്ക് രാജ്യത്ത് വിദഗ്ധ ചികിത്സ നല്‍കിവരുന്നുണ്ട്.









