സൗദി അറേബ്യയില്‍ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഫ്ലൈനാസ്. ഖരീഫ് സീസണിന് മുന്നോടിയായാണ് ഫ്ലൈനാസ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ഖരീഫ് സീസണിൽ ദോഫാർ മേഖലയിലേക്ക് യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. സൗദിയിലെ പ്രധാന നഗരങ്ങളെയും സലാല വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ലൈനാസിന്‍റെ നേരിട്ടുള്ള അന്താരാഷ്ട്ര റൂട്ടുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്‌സ് പ്രഖ്യാപിച്ചു . റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നാണ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫ്ലൈനാസ് തുടങ്ങിയത്. സലാലയിലേക്ക് ആകെ ആഴ്ചയില്‍ 16 വിമാന സര്‍വീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഒമാന്‍ എയര്‍പോര്‍ട്സുമായും ട്രാന്‍സോമുമായും സഹകരിച്ചാണ് പുതിയ സർവീസ്.സ്രായേൽ-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായാതായി റിപ്പോർട്ട് . യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാഖ്, ജോർദാൻ, ലബനാൻ, സിറിയ, റഷ്യ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് അവതാളത്തിലായത്. ഈ രാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ വിമാനങ്ങൾ റദ്ദാക്കിയതായി ദുബൈ വിമാനത്താവളം കൂട്ടിച്ചേർത്തു. ഇറാനി വിമാനത്താവളങ്ങളായ തെഹ്‌റാൻ, ഷിറാസ്, ലാർ, കിഷ് ഐലൻഡ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചതായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, ഇത്തിഹാദ് വിമാന കമ്പനികൾ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനയാത്രക്ക് തയാറെടുക്കുന്നവർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച ശേഷം പുറപ്പെട്ടാൽ മതിയെന്ന് ദുബൈ, ഷാർജ വിമാനത്താവളങ്ങളും നിർദേശം നൽകി.









