ദുബായ് അൽ ബർഷയിലെ താമസകെട്ടിടത്തിൽ തീപിടിച്ചു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പേൾ വ്യൂ റസ്റ്ററന്റ് ആൻഡ് കഫ്തീരിയ എന്ന സ്ഥാപനത്തിലുണ്ടായ വാതകചോർച്ചയാണ് തീപ്പിടിത്തത്തിന്റെ കാരണം. മാൾ ഓഫ് ദ എമിറേറ്റ്സിന് സമീപത്തായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ റെക്കോഡ് വേഗത്തിൽ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും ചുരുങ്ങിയ സമയത്തിനകം തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തതായി ദുബായ് സിവിൽ ഡിഫൻസ് അധികൃതർ എക്സിലൂടെ അറിയിച്ചു.