അബുദാബിയിൽ നിയമവിരുദ്ധമായി ഓവർടേക്കിങ് നടത്തുന്ന വാഹന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. റോഡിന് ഇരുവശവുമുള്ള ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് ചൂണ്ടിക്കാട്ടി. ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തുകയും ചെയ്യും. അടിയന്തര വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഈ സ്ഥലം ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്നും അബുദാബി പൊലീസ് കൂട്ടിച്ചേർത്തു.