കുവൈത്തില്‍ പടര്‍ന്നുപിടിച്ച കുളമ്പുരോഗത്തെ തുടര്‍ന്ന് പാല് ഉല്പാദനത്തില് ഇടിവെന്ന് റിപ്പോര്‍ട്ട്. സുലൈബിയയിലെ 44 പശു ഫാമുകളില്‍ 31എണ്ണത്തിലും ഒരു മാസത്തിനിടെ ഏകദേശം 8,000 ല്‍ അധികം പശുക്കളില്‍ കുളമ്പുരോഗം കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സസ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സാലിം അല്‍ ഹായ് വ്യക്തമാക്കി. 71 പശുക്കള്‍ കുളമ്പു രോഗം ബാധിച്ച് ചത്തു. പാല് ഉല്പാദനം പ്രതിദിനം 2,50,000 ലിറ്ററില്‍ നിന്ന് 1,00,000 ലിറ്ററിന് താഴെയായി കുറഞ്ഞു. എന്നാല്‍ രോഗം മനുഷ്യരെ ബാധിക്കില്ലെന്നും രണ്ടാഴ്ചക്കുള്ളില്‍ കുളമ്പുരോഗത്തിനുള്ള വാക്സിനുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാലിം അല്‍ ഹായ് കൂട്ടിച്ചേര്‍ത്തു.