സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി. വാഹനമോടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തത് ഗതാഗത ലംഘനമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി. സുരക്ഷിത അകലമിടാതെ വണ്ടി ഓടിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്തും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മതിയായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ എടുത്തു പറയുന്നു. ഗതാഗത സുരക്ഷാ മേഖലയിൽ, 100,000 പേരിൽ ഗതാഗത മരണനിരക്ക് 2018-ൽ 17.6 ശതമാനത്തിൽ നിന്ന് 2024-ൽ 12.3 ശതമാനമായി കുറഞ്ഞു. ഏറ്റവും പുതിയ വിഷൻ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ സുരക്ഷാ സേവനങ്ങളിലുള്ള ആത്മവിശ്വാസ സൂചിക 99.85 ശതമാനം ഉയർന്ന നിലയിലെത്തി.








