മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ച് ഒമാൻ എയർപോർട്ട്സ്. ഇനി മുതൽ പ്രതിദിനം ഒരു ഒമാനി റിയാൽ നിരക്കിൽ പിഎസ് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. ഏപ്രിൽ 30ന് ആരംഭിച്ച ഈ ഓഫർ സെപ്റ്റംബർ 30 വരെയാണ് ലഭ്യമാകുന്നത്. ഖരീഫ് ടൂറിസ്റ്റ് സീസൺ ആരംഭിക്കാനിരിക്കെ, ഈ നിരക്കിളവ് യാത്രക്കാർക്ക് വളരെ പ്രയോജനകരമാകും. ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും, മസ്കത്തിൽ നിന്ന് സലാല ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ഈ കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാം