ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്സ് സോൺ സ്ഥാപികും. സൗദി പോർട്ട്സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 30 കോടി റിയാൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ സോണിനായുള്ള കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ചു. അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അൽഈസ യൂനിവേഴ്സൽ മോട്ടോഴ്സാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 3,82,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ലോജിസ്റ്റിക്സ് സോൺ വാഹനങ്ങൾ, സ്പെയർ പാർട്സുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും പുനർകയറ്റുമതിക്കും പ്രധാനമായും ഉപയോഗിക്കും. ഇതിൽ 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെയർഹൗസും 13,000-ൽ അധികം കാറുകളും ട്രക്കുകളും ഒരേ സമയം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോജിസ്റ്റിക്സ് ഏരിയയും ഉൾപ്പെടുന്നതാണ്.