ദുബായ്-ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് മേയ് 2 മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വ്യക്തമാക്കി. ദുബായ് സ്റ്റേഡിയം ബസ് സ്റ്റേഷനിൽ നിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേയ്ക്കാണ് സർവീസ് നടത്തുക. ഇ-308 ബസാണ് സർവീസ് നടത്തുന്നത്. 12 ദിർഹമാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ചില ബസ് റൂട്ടുകള്ളിൽ മേയ് 2 മുതൽ മാറ്റമുണ്ടാകുന്നതാണ്.