ലക്ഷദ്വീപ് നിവാസികൾക്ക് കേരളത്തിലേക്കുള്ള യാത്രയിൽ നിയന്ത്രണമേർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. കേരളത്തിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമല്ല എന്നതാണ് ഭരണകൂടം നൽകുന്ന വിശദീകരണം. കേരളത്തിലേക്കുള്ള യാത്ര അടിയന്തിര ഘട്ടത്തിൽ മാത്രമേ അനുവദിക്കുകയുള്ളു എന്ന് കളക്ടർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
ലക്ഷദ്വീപിൽ നിലവിൽ 42 കോവിഡ് കേസുകളാണുള്ളത്. നേരത്തെ ലക്ഷദ്വീപിലെ കോവിഡ് സാഹചര്യം രൂക്ഷമായിരുന്നെങ്കിലും ഇപ്പോൾ അത് നിയന്ത്രണവിധേയമായിട്ടുണ്ട്. കർശനമായ കോവിഡ് നിയന്ത്രണങ്ങളാണ് നിലവിൽ ഭരണകൂടം ഏർപ്പെടുത്തിയിക്കുന്നത്. ലക്ഷദ്വീപിലെത്തുന്ന രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മൂന്ന് ദിവസത്തെയും ബാക്കി ഉള്ളവർക്ക് ഏഴ് ദിവസത്തെയും നിർബന്ധിത ക്വാറന്റൈന് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.









