കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 പ്രതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി 10 വർഷം വീതം തടവും മൊത്തം 51 കോടി ദിനാർ പിഴയും ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. 25.5 കോടി ദിനാറിന്റെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. പ്രതികളിൽ 2 പേർ സ്വദേശികളാണ്. 2 സിറിയ, 2 ഈജിപ്ത്, 1 ലബനൻ തുടങ്ങിയ രാജ്യക്കാരാണ് മറ്റുള്ളവർ. ഇതേ കേസിൽ മറ്റു 4 പേർക്ക് 3 വർഷം വീതം തടവും ഒരു അഭിഭാഷകൻ ഉൾപ്പെടെ മറ്റു 4 പേർക്ക് ഒരു ലക്ഷം ദിനാർ വീതം പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.