ഈ വർഷത്തെ ഹജ് സീസണിൽ ഹജ് ഇതര വീസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്കേർപ്പെടുത്തിയാതായി റിപ്പോർട്ട്. ഈ മാസം 29 മുതൽ ഹജ് സീസൺ അവസാനിക്കുന്നതു വരെ വിലക്ക് തുടരുമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് ട്രാവൽ, ടൂറിസം ഏജൻസികൾക്കും മക്കയിലെ താമസ കെട്ടിട ഉടമകൾക്കും നൽകിയിട്ടുണ്ട്. സാധുവായ ഹജ് വീസയിൽ എത്തുന്നവർക്കോ ഹജ്ജുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്കോ മാത്രമേ കെട്ടിടങ്ങളിൽ താമസ സൗകര്യം ഒരുക്കാവൂ എന്നാണ് അധികൃതർ നിർദേശം നൽകിയത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഈ നടപടി. ഉംറ വീസക്കാർ ഉൾപ്പെടെ മറ്റു വീസകളിലുള്ളവർ 29നകം മക്ക വിടണമെന്നും അറിയിപ്പുണ്ട്. നിയമലംഘകർക്ക് കടുത്ത ശിക്ഷയും നേരിടേണ്ടിവരും.








