യുഎഇയില്‍ ഏപ്രില്‍ 14 മുതല്‍ നാല് പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ (ഇ311) കുറഞ്ഞ വേഗപരിധി സംവിധാനം അബുദാബി കഴിന ദിവസം ഒഴിവാക്കിയിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്ററായിരുന്നു കുറഞ്ഞ വേഗപരിധി. ഈ റോഡില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററായി തുടരുന്നതാണ്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡ് (ഇ20) വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആക്കി കുറച്ചു. നേരത്തെ ഇത് 120 കിലോമീറ്റര്‍ ആയിരുന്നു. കൂടാതെ ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡ് (ഇ11) റോഡില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് വാഹനമോടിക്കേണ്ടത്. നേരത്തെ 160 കിലോമീറ്റര്‍ വേഗത ആയിരുന്നു. അബുദാബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളിലൂടെയും കടന്നു പോകാറുണ്ട്. റാസല്‍ഖൈമയിലെ ശൈഖ് മുഹമ്മദ് ബിന്‍ സലേം സ്ട്രീറ്റ് റോഡില്‍ വേഗപരിധി കുറച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ടബൗട്ട് മുതല്‍ അല്‍ മജ്റാന്‍ ഐലന്‍ഡ് റൗണ്ടബൗട്ട് വരെ മണിക്കൂറില്‍ 80 കിലോമീറ്ററാണ് പുതിയ വേഗപരിധി. നേരത്തെ ഇത് 100 കിലോമീറ്റര്‍ ആയിരുന്നു. ഡ്രൈവര്‍മാര്‍ ഈ വേഗപരിധി പാലിച്ചു വേണം വാഹനമോടിക്കാനെന്ന് അധികൃതര്‍ വ്യക്തമാക്കി.