കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില്‍ മൂന്നുപേരെ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം കോര്പ്പറേഷന്, കുവൈത്ത് ഓയില്‍ കമ്പനി തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന 3 എൻജിനീയര്‍മാരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ ജോലി ചെയ്യാതെ 73 വ്യാജ വര്‍ക്ക് ഓര്‍ഡറുകള്‍ പ്രകാരം 2,28,864 ദിനാര്‍ തട്ടിച്ചു എന്നാണ് പബ്ലിക് പ്രോസിക്യൂഷന് കണ്ടെത്തിയത്. കെഒസിയിലെ ഒരു എൻജിനീയറും കെപിസിയുടെ മറ്റ് രണ്ട് എൻജിനീയര്‍മാരും കൂടി ചേര്‍ന്നായിരുന്നു പണം തട്ടിയത്. ഇവരുടെ സ്പോണ്സറില് ഉള്ള കമ്പനികള്‍ വഴിയായിരുന്നു പ്രസ്തുത ഇടപാടുകള്‍ നടത്തിയത്. പേപ്പറിലൂടെയുള്ള നടപടികള്‍ അല്ലാതെ ജോലി ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അധികൃതർ കണ്ടെത്തിയിത്.