ഖത്തറില്‍ അനധികൃത ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടിയാതായി റിപ്പോര്‍ട്ട്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ഇവരെ പിടികൂടിയത് . മധ്യമേഖലയിലെ സബ്ഖത് അല്‍ സാഗിന് പ്രദേശത്തുവെച്ചാണ് അനധികൃതമായി ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടിയത്. പ്രകൃതി വിഭവങ്ങള്‍ നിയമവിരുദ്ധമായി കടത്തിയതിന്റെ പേരില്‍ നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ കറാനയിലെ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ അതിക്രമിച്ചു കയറി കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയ ലോറി ഡ്രൈവര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെയും ഭാഗമായി ശക്തമായ പരിശോധനയാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടത്തിവരുന്നത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.