ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനം. ഇന്ത്യയിലേക്കുള്ള ശൈഖ് ഹംദാന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. വിവിധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങൾ ചർച്ചയാകും. യുഎഇ പ്രതിരോധ മന്ത്രി എന്ന നിലയിൽ പ്രതിരോധ സഹകരണ കരാറുകൾ ഒപ്പുവയ്ക്കാനുള്ള സാധ്യതയുമുണ്ട്. നാളെ നരേന്ദ്രമോദി ദുബൈ കിരീടാവകാശിക്ക് അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.