പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെ ചേർത്തുപിടിക്കുന്നതിന് യുഎഇ നേതൃത്വത്തോട് നന്ദിയറിയിച്ച് ഗാസയിലെ ജനങ്ങൾ. ഗാസ മുനമ്പിലെ ഫീൽഡ് ആശുപത്രിയിലെ രോഗികളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച ലോകാരോഗ്യസംഘടനയുടെ പ്രതിനിധികളോടാണ് ഇക്കാര്യം പങ്കുവെച്ചത്. യുഎഇ നേതൃത്വത്തിന് പെരുനാളിൽ
ഗാസയിലെ ജനങ്ങൾക്കായി ആശംസകൾ അറിയിക്കുകയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്തു. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ മഹത്തായ നിലപാടാണ് യുഎഇ സ്വീകരിച്ചത്. ദുരന്തമേഖലയിൽ യുഎഇയുടെ ഫീൽഡ് ആശുപത്രി പ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നതെന്നും ഗാസയിലെ ജനങ്ങൾ ചൂണ്ടിക്കാട്ടി.