കുവൈത്തിലെ ഫഹാഹീലിൽ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് . തീപിടിത്തത്തില്‍ ഒട്ടേറെ നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി . ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഫഹാഹീൽ, അഹ്മദി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു . വീട് ഒഴിപ്പിക്കുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രണ്ട് പേരെ അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.