ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ നിയമനിര്‍ദേശങ്ങൾ പുറത്തിറക്കിയതായി റിപ്പോർട്ട് . എമിറേറ്റിലെ ബ്യൂട്ടി പാർലറുകളും സലൂണുകളുമായും ബന്ധപ്പെട്ട പരാതികൾ 800900-ൽ അറിയിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി . സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. സൗന്ദര്യവർധക ഉത്പന്നങ്ങൾ ‘മോന്റജി’ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കണം. അലർജി ഒഴിവാക്കാൻ ഹെയർ ഡൈ, മൈലാഞ്ചി ചേരുവകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ചർമത്തിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സേവന ദാതാവിനെ അറിയിക്കുകയും സേവനം നിർത്തിവെക്കണമെന്നും അധികൃതർ നിർദേശിച്ചു.