ആഗോള വിപണിയിലും ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ ഗ്രാമിന് 11 ദിർഹം എന്ന നിരക്കിലാണ് വർധനവ് ഉണ്ടായത്. ഇതോടെ സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ആശങ്കയേറുകയാണ്. യുഎഇ സമയം രാവിലെ 9 മണിക്ക് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റ് സ്വർണം ഗ്രാമിന് 612 ദിർഹമാണ് നിരക്ക്. . 22 കാരറ്റിന് 566.75 ദിർഹവും 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 543.25 ദിർഹവും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിർഹവുമാണ് നിരക്ക്. കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് തവണയാണ് ദുബൈയിൽ സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലെത്തിയത്.









