ഖത്തറിലുടനീളം ശക്തമായ പൊടിക്കാറ്റ്. ദൂരക്കാഴ്ച തീരെ കുറയുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊടിക്കാറ്റ് നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടിപലടങ്ങൾ കാരണം പലയിടത്തും ഒരു കിലോമീറ്ററിൽ താഴെയായിരുന്നു ദൂരക്കാഴ്ച. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് രാവിലെ തന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. വാഹനങ്ങൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡ്രൈവർമാർ ഇക്കാര്യത്തിൽ അതിജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. റോഡിലെ കാഴ്ചകൾ മറയുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും യാത്രക്കാരും ജാഗ്രത പാലിക്കണം. തൊഴിലുടമകൾ ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്നും അധികൃതർ ആവശ്യപ്പെട്ടു.









