ഒമാനിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുന്നതിനുമുള്ള വേതന സംരക്ഷണ സംവിധാനം മികച്ച രീതിയിൽ തുടരുന്നതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വാർഷിക മാധ്യമ സമ്മേളനത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. നിലവിൽ 1,41,000ത്തിലധികം സ്ഥാപനങ്ങളാണ് ഡബ്ല്യുപിഎസിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 91,000ത്തിലധികം സ്ഥാപനങ്ങൾ നിയമം പൂർണമായും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം കുട്ടിച്ചർത്തു. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തിൽ സുതാര്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സംവിധാനം വലിയ പങ്കുവഹിക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും മന്ത്രാലയം പ്രഖ്യാപിച്ചു.









