500-ൽ അധികം കാറുകൾ അണിനിരന്നതോടെ ദുബൈയിലെ യുഎഇ ദേശീയ ദിനാഘോഷത്തിന് മാറ്റുകൂടി. രാജ്യത്തിൻ്റെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് ദുബൈയിൽ നടന്ന അൽ ഇത്തിഹാദ് പരേഡിലാണ് വാഹനപ്രേമികളെ ആകർഷിച്ച മനോഹരമായ ഈ ആഘോഷ പരിപാടി നടന്നത്. ദുബൈ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ഈ പരേഡ് ഒരു മാസം നീണ്ടുനിൽക്കുന്ന ദേശീയ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ്. രാജ്യത്തിന്റെ പുരോഗതി അടയാളപ്പെടുത്തിയ ഈ പ്രകടനം പൗരന്മാരെയും താമസക്കാരെയും ഏറെ ആകർഷിച്ചു. ദുബൈ മീഡിയ കൗൺസിൽ ചെയർമാനായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷമാണ് ഈ ഘോഷയാത്ര ആരംഭിച്ചത്.








