ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനും, അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനുമായി കുവൈത്തിൽ പുതിയ നിയമം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരും. 13 അധ്യായങ്ങളിലായി 84 ആർട്ടിക്കിളുകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം (ആർട്ടിക്കിൾ 82): ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ബന്ധപ്പെട്ട മന്ത്രി പുറപ്പെടുവിക്കണം എന്ന് ആർട്ടിക്കിൾ 82 നിഷ്കർഷിക്കുന്നു. ലഹരിവസ്തുക്കളെ നേരിടുന്നതുമായി ബന്ധപ്പെട്ട 1983-ലെ നിയമം നമ്പർ 74, സൈക്കോട്രോപിക് വസ്തുക്കളുമായി ബന്ധപ്പെട്ട 1987-ലെ നിയമം നമ്പർ 48, കൂടാതെ ഈ പുതിയ ഡിക്രി-നിയമവുമായി വൈരുദ്ധ്യമുള്ള മറ്റെല്ലാ വ്യവസ്ഥകളും ആർട്ടിക്കിൾ 83 പ്രകാരം റദ്ദാക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രിമാരുടെ ചുമതല (ആർട്ടിക്കിൾ 84): എല്ലാ മന്ത്രിമാരും അവരുടെ അധികാരപരിധിയിൽ ഈ ഡിക്രി-നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. ഔദ്യോഗിക പ്രസിദ്ധീകരണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇത് പ്രാബല്യത്തിൽ വരും.









