ദുബായ്: ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ഇന്ധന വില കുറച്ച് യുഎഇ. യുഎഇ ഫ്യൂവല്‍ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ലിറ്ററിന് 11 ഫില്‍സ് മുതല്‍ 15 ഫില്‍സ് വരെയാണ് കുറച്ചത്. സൂപ്പര്‍98 പെട്രോളിന് ഒക്ടോബറില്‍ 2.77 ദിര്‍ഹമായിരുന്നു. എന്നാല്‍ നവംബറില്‍ ഇതിന് 2.63 ദിര്‍ഹമായി കുറച്ചു. സ്‌പെഷ്യല്‍ 95 പെട്രോള്‍ 2.51( ഒക്ടോബറില്‍ 2.66) ഇ-പ്ലസ്91 പെട്രോള്‍ 2.44 ( ഒക്ടോബറില്‍ 2.58) ഡീസല്‍ 2.67( ഒക്ടോബറില്‍ 2.71) ഡീസലിന് ചെറിയ രീതിയിലുള്ള വ്യത്യാസം മാത്രമുള്ളു നാല് ഫില്‍സിന്റെ വ്യത്യാസം. അധികൃതര്‍ ഓരോ മാസത്തേയും ഇന്ധനവില തീരുമാനിക്കുന്നത് ആഗോള ഇന്ധനവിലയ്ക്കനുസരിച്ചാണ്.









