ദുബൈ: യുഎയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യ എംബസിയും അറിയിച്ചു. പാസ്പോര്‍ട്ട് സേവ വെബ്സൈറ്റിലാണ് ഇ-പാസ്പോര്‍ട്ട് അപേക്ഷിക്കേണ്ടത്. ഇ-പാസ്പോര്‍ട്ട് കൊണ്ട് എമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഫോം പൂരിപ്പിച്ചശേഷം നിര്‍ദേശിച്ച പ്രകാരമുള്ള ഫോട്ടോ അപ്ലോഡ് ചെയ്യുക. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയത്തിനുശേഷം ബിഎല്‍എസ് കേന്ദ്രത്തില്‍ അപ്പോയ്മെന്റ് എടുക്കണം. പുതിയ പോര്‍ട്ടല്‍ വഴി തന്നെയാണ് പാസ്പോര്‍ട്ടിനും, ഇ-പാസ്പോര്‍ട്ടിനും അപേക്ഷിക്കേണ്ടത്.









